പോളിടെക്‌നിക് പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് നാളെ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഗവണ്‍മെന്റ് സീറ്റുകളിലേക്കുളള പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ 2943 വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷനിലും ഇഷ്ടപ്പെട്ട ഓപ്ഷനുകളിലും പ്രവേശനം നേടി. 5161 വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടാതെ തന്നെ ഉയര്‍ന്ന ഓപ്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തു. 531 വിദ്യാര്‍ത്ഥികള്‍ ലഭിച്ച ഓപ്ഷനുകള്‍ നഷ്ടപ്പെടുത്തി ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്തി ഇന്ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്‌മെന്റില്‍ ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒന്നാം ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിക്കുകയാണെങ്കില്‍ കൈവശമുള്ള ടി.സി., രജിസ്‌ട്രേഷന്‍ സ്ലിപ് എന്നിവയോടൊപ്പം മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. തുടര്‍ന്ന് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പ്രവേശനം ലഭിച്ച സ്ഥാപനത്തില്‍ ഏല്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒന്നാം ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിക്കാതെ മറ്റ് ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ പുതിയ രജിസ്‌ട്രേഷന്‍ ഉയര്‍ന്ന ഓപ്ഷനില്‍ ഉറപ്പിക്കുന്നതായിരിക്കും. ഉയര്‍ന്ന ഓപ്ഷന്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അടുത്ത അലോട്ട്‌മെന്റ് വരെ ഇപ്പോള്‍ ലഭിച്ച രജിസ്‌ട്രേഷന്‍ തുടരും. പുതുതായി ഒന്നാം ഓപ്ഷനും ഇഷ്ടപ്പെട്ട ഓപ്ഷനും ലഭിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാം. സ്വാശ്രയ പോളിടെക്ടനിക്കുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നല്‍കിയാല്‍ മതി. ഇപ്പോള്‍ കിട്ടിയ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്തുഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ ലഭിച്ച ഓപ്ഷന്‍ നഷ്ടപ്പെടാതെ സര്‍ട്ടിഫിക്കറ്റുകള്‍ (അപേക്ഷയോടൊപ്പം നല്‍കിയതിന്റെ ഒറിജിനലുകള്‍) സമര്‍പ്പിച്ച് ഉയര്‍ന്ന ഓപ്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗകര്യം ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ മാത്രമേ ലഭിക്കൂ. സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാവില്ല. രണ്ടാം അലോട്ട്‌മെന്റിനോടനുബന്ധിച്ചുള്ള പ്രവേശനവും രജിസ്‌ട്രേഷനും ഇന്ന് (ജൂലൈ 25) രാവിലെ 10 മുതല്‍ 28 ന് വൈകിട്ട് അഞ്ചു വരെ നടത്താം.

Share this story