പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ വിവിധ കോഴ്സുകളില്‍ ഒഴിവ്

പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ വിവിധ കോഴ്സുകളില്‍ ഒഴിവ്

പാലക്കാട് ; ഗവ. വിക്ടോറിയ കോളെജില്‍ മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷയും മുന്‍ സെമസ്റ്റര്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 14ന് വൈകിട്ട് നാലിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share this story