പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേല്‍പിച്ചു; തുടർന്ന് ആത്മഹത്യാശ്രമം

പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേല്‍പിച്ചു; തുടർന്ന് ആത്മഹത്യാശ്രമം
 വയനാട് : വയനാട്ടിൽ പ്രണയ നൈരാശ്യത്തിന്‍റെ പേരിൽ വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം. വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലക്കിടി ഓറിയന്‍റല്‍ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് ഇയാള്‍ ആക്രമിച്ചത്. കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

Share this story