വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും
Sep 18, 2023, 22:27 IST

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി നീക്കിവെക്കുന്ന വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്‍ മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അഞ്ച് ദിവസം നീളുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 6.30ന് കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വനിത സംവരണ ബില്ലിന് അംഗീകാരം നൽകിയത്. മന്ത്രിസഭ തീരുമാനം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിട്ടില്ല. രാജ്യസഭ 2010 മാർച്ച് ഒമ്പതിന് ബിൽ പാസാക്കിയിരുന്നു.