Times Kerala

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ ബാധ സ്ഥിരീകരിച്ചു

 
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം 
കേരളത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇപ്പോൾ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് .ഇതോടെ സ്വകാര്യ സ്ഥാപനത്തിലെ രോഗബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു. ഇതോടെ കോളറ ബാധിച്ചവരുടെ എണ്ണം നാലായി.
അതേസമയം തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ഒന്നിന് പനിയെ തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

Related Topics

Share this story