ഇന്ന് മഹാനവമി, നാളെ വിജയദശമി

 ഇന്ന് മഹാനവമി, നാളെ വിജയദശമി

 തിരുവനന്തപുരം: തിന്മയുടെ ആസുരതയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി ദിനമാണ് നാളെ. രാവിലെ 8നു മുമ്പ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ദുർഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. മഹാനവമിയായ ഇന്നു രാവിലേയും പൂജ വയ്ക്കാറുണ്ട്. ഒൻപത് ശക്തി സങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യയിൽ ആയുധപൂജയ്ക്ക് പ്രാധാന്യം നൽകുമ്പോൾ, മലയാളികൾ അക്ഷര പൂജ നടത്തി സരസ്വതിയെ ആരാധിക്കുന്നു.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി. മഹാനവമി ദിവസം പണിയായുധങ്ങളും പുസ്തകങ്ങളും എല്ലാം പൂജയ്ക്ക് വെക്കും.

Share this story