ഇന്ന് കേരള കായിക ദിനം

കേരള കായിക ദിനം
 കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ .കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ ഇദ്ദേഹത്തെ കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 13, കേരളസര്‍ക്കാര്‍ ‘സംസ്ഥാന കായിക ദിനം’ ആയി ആചരിക്കുകയാണ്.1908 ഒക്ടോബര്‍ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍, കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മെഡിസിനില്‍ ബിരുദപഠനം നടത്തിയത് മദ്രാസിലായിരുന്നു.1971-ല്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രില്‍ 30-ന് കുളു താഴ്വരയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്

Share this story