ഇന്ന് ജനുവരി 15, ദേശീയ കരസേനാ ദിനം

 ഇന്ന് ജനുവരി 15, ദേശീയ കരസേനാ ദിനം
 ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം, ദേശീയ നാവികസേനാ ദിനം എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.

Share this story