ഡയറിയിലെ പി.വി ആരുമാകാം; മാസപ്പടി ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

വാര്‍ത്താ സമ്മേളനത്തില്‍, മകള്‍ വീണ വിജയന്റെ കമ്പനിയെ പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പണം കൈപറ്റിയെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും നിയമപരമായ റിട്ടേണുകളിലുള്ള വിവരമാണ് പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി ആരോപണത്തില്‍ തന്റെ ചുരുക്കപ്പേര് ആരോപണപട്ടികയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പി.വി എന്നത് ആരുടെ ചുരുക്കപ്പേരുമാകാം.

'എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല. ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്' -മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയനെ തകര്‍ത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിക്കുന്നത് ഇപ്പോഴല്ല. കുടുംബാംഗങ്ങളെ കൂടി കൂട്ടുകയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്‍ എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു.