

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം അറിയിച്ചു. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് വ്യക്തമാക്കിയതാണ് ബിനോയ് വിശ്വത്തെ ചൊടിപ്പിച്ചത്.
ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കമെന്നാണു വിവരം. സംസ്ഥാന സെക്രട്ടറി നിലപാട് അറിയിച്ച ശേഷമാണ് ജനയുഗത്തിൽ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നത്. എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ ഇതിന് മുൻപ് ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.