നീലക്കടല്‍ നിശ്ചലം; ഇന്ത്യയെ കണ്ണീരിലാഴ്ത്തി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി ഓസ്ട്രേലിയ

തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ ഇത്രയും മികച്ച ഫോമില്‍ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. കപ്പ് ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ചേര്‍ത്തുവെക്കാം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് കിട്ടി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മാർനസ് ലബൂഷെയ്ൻ ട്രാവിസ് ഹെഡ് സംഖ്യം ഓസിസിന് വിജയം സമ്മാനിക്കുകയായിരുന്നു.അർധ സെഞ്ചുറിയുമായി കോഹ്ലിയും(54) രാഹുലും (66) സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് ഓസീസ് പേസ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞില്ല. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറണ്‍സെടുത്ത വാര്‍ണര്‍ സ്ലിപ്പില്‍ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തി. ആദ്യ നാലോവറില്‍ ഓസീസ് 41 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയായ്ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും ഹെസൽവുഡും നായകൻ പാറ്റ് കമ്മിൻസ് രണ്ടും സാംബയും മാക്സവല്ലും ഒരോ വിക്കറ്റും നോടി.
