ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും
 കൊല്ലം : ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ എം.മനോജാണ് വിധി പ്രസ്‌താവിച്ചത്. കേസിൽ പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. ഇയാളില്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്നും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.87 സാക്ഷികളും 288 രേഖകളും നാല്‍പതോളം തൊണ്ടി മുതലും കേസിനാസ്‌പദമായി പൊലീസ്‌ ശേഖരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്നതിനാല്‍ ശാസ്ത്രീയമായും ഡമ്മി പരീക്ഷണത്തിലൂടെയുമായിരുന്നു പൊലീസ് തൊളിവുകള്‍ ശേഖരിച്ചത്‌. സൂരജിനെതിരെ 1000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

Share this story