2023ലെ വിശ്വസുന്ദരി കിരീടം ഷീനിസ് പലാസിയോസിന്
Nov 19, 2023, 12:56 IST

2023ലെ വിശ്വസുന്ദരി കിരീടം നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസിന് ലഭിച്ചു. എൽ സാൽവാദോറിലാണ് ഇത്തവണത്തെ വിശ്വസുന്ദരി മത്സരം നടന്നത്. തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ് ആദ്യ റണ്ണർ അപ്പ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്.
