ഉയരുന്ന ആശങ്ക; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.40 അടി; ഒരു ഷട്ടര്‍ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  136.95 അടിയായി ;ആശ്വാസത്തോടെ പ്രദേശവാസികൾ
 ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.40 അടിയായാണ് ഇപ്പോൾ ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇത്. ഇന്നലെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കാൻ കാരണം. ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടിലെ ഒരു സ്പിൽവെ ഷട്ടർ തുറന്നു.  തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചത്. കൃത്യം 24 മണിക്കൂറിന് ശേഷം അണക്കെട്ടിന്റെ ഒരു ഷട്ടർ വീണ്ടും തുറന്നിരിക്കുകയാണ്.

Share this story