Times Kerala

'പിണറായി വിജയൻ ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രി'; പ്രതിപക്ഷ നേതാവ് 
 

 
വൈദ്യുതി ചാര്‍ജ് വര്‍ധനവ്‌: സര്‍ക്കാറിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു; വി.ഡി. സതീശൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ മനസ്സുള്ള മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ക്രൂരത കാട്ടിയവരെ പ്രശംസിക്കുന്നുവെന്നുമായിരുന്നു വി ഡി സതീശൻ്റെ വിമർശനം. കേരളം പിണറായിയെ അപമാനിച്ചു പുറത്താക്കും.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ഉണ്ടായത് ഗുണ്ടായിസമാണ്. പിണറായിയുടെ വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസുകാരും ആക്രമിച്ചു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കാട്ടിയ ക്രിമിനൽ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. തല്ലിയൊതുക്കാൻ വന്നാൽ കാണാമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആക്രമിച്ചത് ഏത് ക്രിമിനലുകളാണെന്നും ഹെൽമെറ്റിനും ചെടിച്ചട്ടിയും വെച്ച് തലയ്ക്ക് അടിക്കുന്നതാണോ നവകേരളമെന്നും വി ഡി സതീശൻ ആരാഞ്ഞു.
 

Related Topics

Share this story