നവകേരള സദസ് ഇന്ന് കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍; ധര്‍മ്മടവും വേദിയാകും
Nov 21, 2023, 08:55 IST

കണ്ണൂര്‍: നവകേരള സദസ് ഇന്നും കണ്ണൂരില്‍. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം, അഴീക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലാണ് സദസ് നടക്കുക.
കൂടാതെ മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് പ്രഭാത യോഗം നടക്കുന്നത്. ശേഷം 10.30നാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.
കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരേ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വേദികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
