Times Kerala

നവകേരള സദസ്സിന് തുടക്കമായി; മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്യും 
 

 
നവകേരള സദസ്സിന് തുടക്കമായി

പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം നടക്കുക. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് വേദിയിൽ സ്വീകരിച്ചു. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും. 

Related Topics

Share this story