Times Kerala

 ക​ത്വ ഭീ​ക​രാ​ക്ര​മ​ണം; തി​രി​ച്ച​ടി​ക്ക് ത​യാ​റെ​ടു​ത്ത് ഇ​ന്ത്യ

 
ക​ത്വ ഭീ​ക​രാ​ക്ര​മ​ണം; തി​രി​ച്ച​ടി​ക്ക് ത​യാ​റെ​ടു​ത്ത് ഇ​ന്ത്യ
 

ന്യൂ​ഡ​ൽ​ഹി: ക​ത്വ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് ത​യാ​റെ​ടു​ത്ത് ഇ​ന്ത്യ. സ്ഥി​തി വി​ല​യി​രു​ത്താ​ൻ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. പാ​ക് അ​തി​ർ​ത്തി ഉ​ൾ​പ്പെ​ടു​ന്ന പ​ടി​ഞ്ഞാ​റാ​ൻ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള ക​മാ​ൻ​ഡ​റു​മാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു.

ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.​സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യും ക​ര​സേ​നാ മേ​ധാ​വി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ത്വ​യി​ലെ മ​ച്ചേ​ഡി മേ​ഖ​ല​യി​ൽ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ഞ്ച് സൈ​നി​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര മൃ​ത്യു വ​രി​ച്ച​ത്. ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മൂ​ന്ന് ഭീ​ക​ര​ന്മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​​ണ് വി​വ​രം. ഇ​വ​ർ നി​ല​വി​ൽ വ​ന​ത്തി​ൽ തു​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന.
 
 
 

Related Topics

Share this story