Times Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
 

 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. . ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് സൂചന. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചത്. ശേഷം ഹാജരാകാന്‍ സമന്‍സ് നല്‍കി. മാത്രമല്ല മൊയ്തീന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു. 

രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുന്‍പായി മൊയ്തീനെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ മുഖ്യസാക്ഷിയായ കെ.എ ജിജോര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്.
 

Related Topics

Share this story