Times Kerala

കണ്ടല ബാങ്ക് ക്രമക്കേട്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഭാസുരാംഗന്റെ ഹർജി തള്ളി ഹൈക്കോടതി

 
 കണ്ടല സർവ്വീസ് സഹകരണബാങ്ക് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനം

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്‍റ് എസ് ഭാസുരാംഗൻ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. പണം തിരികെ കിട്ടിയില്ലെന്നാരോപിച്ച് കണ്ടല സ്വദേശി അയ്യപ്പൻ നായർ നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയായിരുന്നു ഹർജി. ബാങ്കിനെ തകർച്ചയിലേക്ക് കൊണ്ടെത്തിച്ചു 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടത്. ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പിടിയിലായ ഭാസുരാംഗനും മകനും നിലവിൽ റിമാൻഡിലാണ്.

സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ ഉൾപ്പടെ ആറ് പേരെ പ്രതി ചേര്‍ത്താണ് ഇ ഡി കേസില്‍ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡി കണ്ടെത്തിയത്. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

Related Topics

Share this story