Times Kerala

 കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ഇന്ന് യെല്ലോ അലർട്ട് ഇല്ല

 
rain
 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ദുർബലമായിരിക്കും. അറബികടലിലെ തീവ്ര ന്യൂനമർദ്ദം കേരളത്തെ വലിയ തോതിൽ ബാധിക്കുകയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം. മഴ കുറയുമെങ്കിലും അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

Related Topics

Share this story