Times Kerala

ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകൾ നടക്കുന്നത് ഇന്ത്യയില്‍; ഞെട്ടിക്കുന്ന കണക്ക് 

 
ബെംഗളരുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു


ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവുമധികം ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1.71 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. 1,00,000 ആളുകളില്‍ 12.4 എന്ന രീതിയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ നിരക്കാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യാ നിരക്കാണ് ഇത്.
 

Related Topics

Share this story