

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ സിനിമാ മേഖലയിൽ നിന്നും ലൈംഗിക ചൂഷണമുണ്ടായതായി മൊഴി നല്‍കിയവരെ നേരിട്ട് ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം. നടപടിക്രമങ്ങൾ ആരംഭിച്ചത് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.(Hema committee report)
എന്നാല്‍, ആരും നിലവിൽ മുന്നോട്ടുവരാൻ കൂട്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മലയാള സിനിമ മേഖലയിൽ നിന്ന് ദുരനുഭവമുണ്ടായതായി ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത് അൻപതോളം നടിമാരാണ്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൊഴികളുടെ പകർപ്പും, ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ്ങുകളും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. എസ് ഐ ടിയിലെ അംഗങ്ങൾക്ക് മൊഴി നൽകിയ നടിമാരുൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള ചുമതല വിഭജിച്ച് നൽകിയിരിക്കുകയാണ്.
അന്വേഷണ പുരോഗതി അറിയാനായി 2 ദിവസം കഴിയുമ്പോൾ യോഗം ചേരാനാണ് തീരുമാനം.