Times Kerala

 തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍; വിജ്ഞാപനമിറക്കി

 
വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്; സര്‍വകലാശാലകള്‍ പാസാക്കായി പ്രമേയങ്ങള്‍ റദ്ദാക്കും

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇത് അനുസരിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച ചെയ്യാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പിട്ടത്. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷന്റെ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം ഉയർത്താനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു.

Related Topics

Share this story