Times Kerala

സംസ്ഥാനത്ത് നാല് പനി മരണം, 13511 പേര്‍ പനി ബാധിച്ച് ചികിത്സ തേടി; 7 പേര്‍ക്ക് എലിപ്പനി

 
സം​സ്ഥാ​ന​ത്തു പ​നി കു​റ​യു​ന്നി​ല്ല; 10,594 പേ​ർ ചി​കി​ത്സ തേ​ടി


തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നാല് പേര്‍ കൂടി പനി ബാധിച്ച് മരണപ്പെട്ടു. ഇന്നലെ 13511 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 ആളുകൾക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി ബാധിച്ചു. പകർച്ച വ്യാധി നിയന്ത്രിക്കാൻ റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. 

ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരണം നടത്തി. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.
 

Related Topics

Share this story