Times Kerala

 വ്യാജ ഐഡി കാർഡ് കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും

 
 വ്യാജ ഐഡി കാർഡ് കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും
വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലാകും ചോദ്യം ചെയ്യൽ. 

യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ഉൾപ്പെടുത്തും. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്  യൂത്ത് കോൺഗ്രസ്  പ്രവർത്തകർ 

Related Topics

Share this story