Times Kerala

വി​വാ​ഹ​മോ​ചി​ത​യാ​യ മു​സ്‌​ലിം സ്ത്രീ​ക്ക് ജീ​വ​നാം​ശ​ത്തി​ന് അ​വ​കാ​ശമുണ്ട്: സു​പ്രീം കോ​ട​തി

 
 ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ­​യി​ല്ല; ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് നോ­​ട്ടീ​സ​യ­​ച്ച് സു­​പ്രീം­​കോ­​ട­​തി
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​മോ​ചി​ത​യാ​യ മു​സ്‌‌​ലിം സ്ത്രീ​ക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതി. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ സെ​ക്ഷ​ൻ 125 പ്ര​കാ​രമാണ് ഇത്. സുപ്രീംകോടതി വിധി മുസ്‌ലിം യുവാവ് മു​ൻ ഭാ​ര്യ​ക്ക് 10,000 രൂ​പ ഇ​ട​ക്കാ​ല ജീ​വ​നാം​ശം ന​ൽ​കാ​നു​ള്ള തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ ചോ​ദ്യം ചെ​യ്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ്. യുവാവിൻ്റെ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് കോ​ട​തി വ്യ​ക്ത​മാ​ക്കിയത് മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹ​മോ​ച​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ നി​യ​മം, സി ​ആ​ർ ​പി ​സി പോ​ലെ​യു​ള്ള മ​തേ​ത​ര​മാ​യ നി​യ​മ​ത്തി​ന് മേ​ലെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാണ്. സുപ്രധാനമായ ഇ ഉത്തരവ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന, അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് മ​സീ​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ്. ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞത് ക്രി​മി​ന​ൽ അ​പ്പീ​ൽ ത​ള്ളു​ന്നത് വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സെ​ക്ഷ​ൻ 125 ബാ​ധ​ക​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തോ​ടെ​യാ​ണെന്നാണ്. സുപ്രീംകോടതി ജീവനാംശം തീരുമാനിക്കേണ്ടത് മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള 1986-ലെ ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണം എന്ന വാദവും തള്ളുകയുണ്ടായി. ജീ​വ​നാം​ശം ദാ​ന​മ​ല്ലെന്ന് പറഞ്ഞ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്‌​ന, അത് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story