Times Kerala

പി​ എ​സ്‌​ സി അം​ഗ​ത്വം സി​ പി​ എം ലേ​ല​ത്തി​ല്‍ വ​യ്ക്കു​ന്നു: പ്രതിപക്ഷ നേതാവ് വി ഡി സ​തീ​ശ​ന്‍

 
സതീശൻ
തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷം പി​ എ​സ്‌ ​സി നി​യ​മ​ന കോ​ഴ​ക്കേ​സ് നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നാ​യി ഉ​ന്ന​യിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചത് പി​ എ​സ്‌ ​സി അം​ഗ​ത്വം സി​ പി എം ലേ​ല​ത്തി​ല്‍ വ​യ്ക്കു​ന്നതായാണ്. പി എസ് സിയെ സംശയത്തിൻ്റെ നിഴലിലാക്കിയന്നും, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ പേ​ര് പ​റ​ഞ്ഞ് കോ​ഴ വാ​ങ്ങു​ക​യാണെന്നും പറഞ്ഞ അദ്ദേഹം, പോലീസ് കേസെടുക്കാൻ തയ്യാറല്ലെന്നും, വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.  സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത് ഇ​ത് സം​ബ​ന്ധി​ച്ച മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ അ​ല്ലാ​തെ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെട്ടിട്ടില്ലെന്നാണ്. രാജ്യത്തിന് തന്നെ അഭിമാനമാണ് കേരള പി എസ് സി എന്ന് പറഞ്ഞ മുഖ്യമന്ത്രി അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ആ​രോ​പ​ണം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. വിഷയത്തിൽ പൊലീസിന് ലഭിച്ച ഏക പരാതി ഇ​ന്ന് രാ​വി​ലെ 8: 21 ന് ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നൽകിയ പരാതിയാണെന്നു പറഞ്ഞ അദ്ദേഹം, ഇത്തരമൊരു പരാതി നൽകിയത് പ്ര​തി​പ​ക്ഷ നേ​താ​വി​ന് സ​ഭ​യി​ല്‍ സ​ബ്മി​ഷ​ന്‍ ഉ​ന്ന​യി​ക്കാ​നാ​ണോയെന്ന് സംശയിക്കുന്നതായും അറിയിച്ചു. പരാതിയുടെ കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് സതീശൻ മറുപടി നൽകി. തട്ടിപ്പ് നടത്തുന്നത് ആരാണെകിലും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏ​ത​ന്വേ​ഷ​ണ​ത്തി​നും ത​യാ​റാ​ണെ​ന്നും വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷം സഭ വിടുകയായിരുന്നു. 

Related Topics

Share this story