നവകേരള ആഡംബര ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്

കാസര്‍ഗോഡ്: പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ആഡംബര ബെന്‍സ് ബസ് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. രണ്ട് മണിയോടെ എ.ആര്‍ ക്യാംപില്‍ നിന്നാണ് ബസ് ഗസ്റ്റ് ഹൗസില്‍ എത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരും എ.ആര്‍ ക്യാംപില്‍ എത്തി.

ബസ് പുറത്തിറക്കുന്നതിന് മുന്നോടിയായി എ.ആര്‍ ക്യാംപില്‍ നിന്നുള്ള പോലീസ് വാഹനങ്ങള്‍ പുറത്തിറക്കി. ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കയറ്റി സമ്മേളന വേദിയായ മഞ്ചേശ്വരത്തേക്ക് യാത്ര തിരിക്കും. മൂന്നരയ്ക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇന്നലെ വൈകിട്ട് ആറരയോടെ കര്‍ണാടകയിലെമാണ്ഡ്യയില്‍ നിന്നും പുറപ്പെട്ട ബസ് പുലര്‍ച്ചെ നാല് മണിയോടെ കാസര്‍ഗോഡ് എ.ആര്‍ ക്യാംപില്‍ എത്തിയത്