ബിഎസ്എഫിന് കൂടുതല്‍ അധികാരം; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ബിഎസ്എഫിന് കൂടുതല്‍ അധികാരം; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍
 ന്യൂഡല്‍ഹി: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 50 കിലോമീറ്റര്‍ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ഇനി ബിഎസ്എഫിന് അധികാരമുണ്ടാകും.അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പറിയിച്ച് പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി.  അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു. 

Share this story