Times Kerala

സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ വിതരണം ചെയ്തത് നിരോധിച്ച വെളിച്ചെണ്ണ: വെ​ണ്ണി​യാ​നി ഊ​രി​ലെ അ​റു​പ​ത് കു​ടും​ബ​ങ്ങൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

 
ക്രൈം
ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ കണ്ടെത്തി. വിതരണം ചെയ്തിരിക്കുന്നത് കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ പാക്കറ്റാണ്. ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് ഇത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയായ ഇത് ഭക്ഷണം പാകം ചെയ്യാനുപയോഗിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതിയുയർന്നു. ആദിവാസി ഏകോപന സമിതിയും ഐ ടി ഡി പിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയുണ്ടായത് വെ​ണ്ണി​യാ​നി ഊ​രി​ലെ അ​റു​പ​ത് കു​ടും​ബ​ങ്ങ​ളി​ലാണ്. ഇതേത്തുടർന്ന് സ്ഥലത്ത് ആരോഗ്യവകുപ്പ് ക്യാമ്പ് നടത്തി. വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യ​മു​ണ്ടെ​ന്ന് പ​രാ​തി​പ്പെട്ടപ്പോൾ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് നൽകിയ വിശദീകരണം വി​ത​ര​ണ​ക്കാ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും, വെ​ളി​ച്ചെ​ണ്ണ മാ​റ്റി ന​ൽ​കു​മെ​ന്നു​മാ​ണ്. വെ​ളി​ച്ചെ​ണ്ണ​യു​ടെ പാ​ക്ക​റ്റി​ൽ ബ​ന്ധ​പ്പെ​ടാ​ൻ നൽകിയിരിക്കുന്ന ഫോ​ൺ ന​മ്പ​റും വ്യാ​ജമാണ്. ആ​ദി​വാ​സി ഏ​കോ​പ​ന സ​മി​തി​യു​ടെ തീ​രു​മാ​നം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ്. 

Related Topics

Share this story