Times Kerala

വി സിമാരോട് ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ: 'കേസ് സ്വന്തം ചെലവിൽ മതി'

 
വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​നം; സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

തിരുവനന്തപുരം : വി സിമാരോട് സ്വന്തം ചിലവിൽ കേസ് നടത്താൻ പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ കൂടിയായ അദ്ദേഹം പറഞ്ഞത് കോടതിയിൽ ചാന്സിലർക്കെതിരെ കേസ് നടത്തുന്ന വി സിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്നാണ്. അതോടൊപ്പം മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടയ്ക്കാനും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്നാണ് നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വി സിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വി സിമാർ കേസ് നടത്താനായി ചിലവഴിച്ചത് 1.13 കോടിയാണ്. നൽകിയിരിക്കുന്ന നിർദേശം ഈ തുക തിരികെ അടയ്ക്കാനായാണ്. 

Related Topics

Share this story