Times Kerala

എ ഐ ക്യാമറ പദ്ധതി: കെല്‍ട്രോണിന് ആദ്യ ഗഡു കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി നൽകി 
 

 
എ ഐ ക്യാമറ പദ്ധതി: കെല്‍ട്രോണിന് ആദ്യ ഗഡു കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി നൽകി 

തിരുവനന്തപുരം:  ഗതാഗത നിയമലംഘനം തടയാനായി എ ഐ ക്യാമറ സ്ഥാപിച്ച വകയില്‍ കെല്‍ട്രോണിന് ആദ്യ ഗഡുവായ 11.75 കോടി നൽകാൻ  ഹൈക്കോടതിയുടെ   അനുമതി.  ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി കെല്‍ട്രോണിന് പണം കൈമാറാന്‍ അനുമതി നല്‍കിയത്.

ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന്  പിന്നാലൊണ് കോടതി ഇടക്കാല ഉത്തരവ്  പുതുക്കിയത്.  

Related Topics

Share this story