മഴക്കെടുതി: സംസ്ഥാനത്ത് ആയിരം കോടിയോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

മഴക്കെടുതി: സംസ്ഥാനത്ത് ആയിരം കോടിയോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: മഴക്കെടുതികളില്‍ സംസ്ഥാനത്ത് ആയിരം കോടിയോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 14 ജില്ലകളിലായി 37,085.43 ഹെക്‌ടറില്‍ കൃഷി നശിച്ചതായാണ് റിപ്പോർട്ട്. ഇതിൽ പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്‌ടമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ . ജില്ലയില്‍ 5880 ഹെക്ടര്‍ കൃഷി നശിച്ചു. ഇടുക്കിയില്‍ മണ്ണിടിച്ചിലിലും കനത്തമഴയിലും 173.64 കോടിയുടെ കൃഷി നാശം ഉണ്ടായതയാണ് കണക്കുകൂട്ടൽ.ജില്ലയിൽ 17 വീടുകള്‍ പൂര്‍ണമായും 357 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ 14.18 കോടിയുടെ കൃഷി നാശം ഉണ്ടായി. പത്തനംതിട്ടയില്‍ 127 ദുരുതാശ്വാസ ക്യാമ്പുകളില്‍ 5166 പേരെ മാറ്റി പാര്‍പ്പിച്ചു. പമ്പ അണക്കെട്ടിന്റെ 6 ഷട്ടറുകളും അടച്ചു. ജലനിരപ്പ് 981.77 മീറ്ററിലെത്തിയതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്. ജില്ലിയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പത്തനംതിട്ട കലക്ടര്‍ ഉത്തരവിട്ടു. മടവീഴ്ചയുണ്ടായ ആലപ്പുഴ ജില്ലയില്‍ 19.70 കോടിയുടെ കൃഷി നാശം ഉണ്ടായി. കണ്ണൂര്‍ ജില്ലയില്‍ 21 വീടുകള്‍ ഭാഗികമായും 1031 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലം ജില്ലയില്‍ മഴക്കെടുതിയില്‍ 7.9 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

Share this story