
ശിവ പ്രതിമയ്ക്ക് മുന്നിൽ ശാന്തമായി ഇരിക്കുന്ന ഒരു കടുവയുടെ വീഡിയോ ഓൺലൈനിൽ പങ്കിട്ടു(Tiger). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @catzmemez എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, വിഗ്രഹത്തിന് തൊട്ടുമുമ്പുള്ള ഒരു കുളത്തിൽ പകുതി മുങ്ങിയ നിലയിൽ ഒരു കടുവ ഇരിക്കുന്നത് കാണാം. മൃഗങ്ങൾക്കും ചിലപ്പോൾ ദൈവവുമായി ഹൃദയം നിറഞ്ഞ ബന്ധമുണ്ടെന്ന് സൂചിപ്പിക്കും വിധമാണ് കടുവയിരിക്കുന്നത്. ദൃശ്യങ്ങൾ ഓൺലൈൻ വ്യാപകമായി പ്രചരിച്ചതോടെ നെറ്റിസൺസ് തമാശകലർന്ന നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തി.