

ജനസംഖ്യ വര്‍ദ്ധിക്കുന്നത്തിൽ കിടപിടിക്കുകയാണ് രാജ്യങ്ങൾ. ലോക രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യയുടെ ജനസംഖ്യ വളർച്ച കുതിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഐക്യരാഷ്ട്ര സംഘടന 2023 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്.
കൃഷിയുടെ പ്രചാരം, ആരോഗ്യ രംഗത്തെ കണ്ടുപിടുത്തങ്ങള്‍, വ്യാവസായിക വിപ്ലവം എന്നിവയെല്ലാം ജനസംഖ്യാവർധനവിനെ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്.ലോക ജനസംഖ്യ 800 കോടി കടന്നതായി 2022 നവംബർ 15 നാണ് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് വിദഗ്ദ്ധർ കണക്കുട്ടുന്നത്.
എന്നാല്‍ ഇവയൊന്നും ബാധിക്കാത്ത ഒരു രാജ്യം ഉണ്ട്.ലോകത്തിലെ കുഞ്ഞൻ രാജ്യം.ജനസംഖ്യ നിരക്കിൽ വളരെ പിന്നിലാണ് ഈ രാജ്യം.കഴിഞ്ഞ 96 വർഷമായി ഒരു ജനനം പോലും ഇവിടെ രജിസ്റ്റർ ചെയ്തിട്ടില്ല.എന്തിന് സ്വന്തമായി ഒരു ആശുപത്രി പോലുമില്ല. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും ചെറിയ അംഗീകൃത രാജ്യങ്ങളിൽ ഒന്നുമായ വത്തിക്കാൻ സിറ്റിയാണ് ആ രാജ്യം.
1929 ഫെബ്രുവരി 11 -നാണ് ഈ രാജ്യം രൂപീകരിച്ചത്.അതിനുശേഷം ഇതുവരെയായി ഈ രാജ്യത്ത് ഒരു കുഞ്ഞ് പോലും ജനിച്ചിട്ടില്ല. വത്തിക്കാന്‍ സിറ്റിയില്‍ രക്ഷാകര്‍തൃത്വം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ നഗരത്തിലെ നിവാസികള്‍ പ്രധാനമായും പുരോഹിതന്മാരാണ്. രാജ്യത്ത് മറ്റ് കർശന നിയമങ്ങളും ഉണ്ട്. മിനി സ്കേർട്ട്, ഷോര്‍ട്ട്സ്, സ്ലീവ്ലെസ് വസ്ത്രങ്ങള്‍ എന്നിവ നിരോധിക്കുന്നത് ഉള്‍പ്പെടെ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഡ്രസ് കോഡുകളും വത്തിക്കാനില്‍ നിലവിലുണ്ട്.
നഗരത്തിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പൗരത്വം നൽകുന്നവെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. വത്തിക്കാന്‍ സിറ്റിയില്‍ താമസിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും അധ്യാപകരുടെയും പത്രപ്രവര്‍ത്തകരുടെയും മറ്റ് ജീവനക്കാരുടെയും ഭാര്യമാരാണ്. ഇക്കൂട്ടർ ജീവിതത്തിന്റെ ഭൂരിഭാഗവും വത്തിക്കാന് പുറത്താണ് ചെലവഴിക്കുന്നത്.
വത്തിക്കാൻ സിറ്റിയിൽ ആകെയുള്ളത 118 ഏക്കർ മാത്രമാണ്. ഇവിടെ വൈദ്യസഹായം ആവശ്യമുള്ള എല്ലാ രോഗികളെയും നിലവിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ക്ലിനിക്കുകളും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. 800 ഓളം ആളുകള്‍ താമസിക്കുന്ന ഈ ചെറിയ രാജ്യത്ത് 30 സ്ത്രീകള്‍ മാത്രമാണ് ഉളളത്. ഐക്യരാഷ്ട് സഭയിൽ അംഗമല്ലാത്തതും എന്നാൽ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ചിട്ടുള്ളതായ ഒരു രാഷ്ട്രമാണ് വത്തിക്കാൻ. അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യമാണ് വത്തിക്കാന്‍.