Times Kerala

വിവാഹത്തിന് എത്താത്ത വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരഞ്ഞ് കണ്ടുപിടിച്ച് വധു
 

 
വിവാഹത്തിന് എത്താത്ത വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരഞ്ഞ് കണ്ടുപിടിച്ച് വധു

വിവാഹ ദിവസം മണ്ഡപത്തിലെത്താതിരുന്ന വരനെ 20 കിലോമീറ്ററിലധികം സഞ്ചരിച്ച് കണ്ടെത്തി വധു. ഉത്തര്‍പ്രദേശിലെ ബറേലിയാണ് ഈ വ്യത്യസ്ത സംഭവം നടന്നത്. വേദിയിൽനിന്ന് വിവാഹ വേഷത്തിലായിരുന്നു വധു വരനെ കണ്ടെത്താൻ പുറപ്പെട്ടത്. 

മണ്ഡപത്തില്‍ വരൻ എത്താതെ വന്നപ്പോൾ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാതെ വരനെ തിരഞ്ഞ് പോകാന്‍ തന്നെയായിരുന്നു യുവതിയുടെ തീരുമാനം. ബറേലിയിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ബസില്‍ നിന്നാണ് ഒടുവിൽ വരനെ കണ്ടെത്തിയത്. സംഭവത്തിൽ വധുവിന്റെ വീട്ടുകാരും വരനും തമ്മില്‍ മണിക്കൂറുകള്‍ കലഹിച്ചു. ഒടുവിൽ വിവാഹം കഴിക്കാമെന്ന് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരു സംഘവും അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയി. സാധാരണ വേഷത്തിലായിരുന്നു വരന്‍. തുടര്‍ന്ന് രണ്ട് കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി.


ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. വിഡിയോയിൽ വധുവിനെ വിവാഹ സാരിയിലും വരനെ സാധാരണ വേഷത്തിലുമാണ് കാണപ്പെടുന്നത്.  

Related Topics

Share this story