യാത്രക്കാരുടെ ലഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍: എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യാത്രക്കാരുടെ ലഗ്ഗേജില്‍ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മറ്റും മോഷ്ടിക്കുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ഏജന്റുമാരുടെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പുറത്തുവന്നിരിക്കുന്നത്.എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ടെര്‍മിനലില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ടത് ഫ്‌ലോറിഡ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ്. സ്‌കാനറിലൂടെ ലഗേജ് കടത്തിവിടുന്നതിന് മുമ്പ് ഒന്നിലധികം ബാഗുകള്‍ തുറക്കാനും കൈയില്‍ തടയുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ അപ്പോള്‍ തന്നെ കോട്ടിന്റെ പോക്കറ്റിലേക്ക് മാറ്റാനും ഒന്നില്‍ കുടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ജൂലൈ 29 നാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

TSA Agents caught on surveillance video stealing hundreds of dollars in cash from passengers’ bags at Miami airport. pic.twitter.com/LhFW9yNRNV
— Mike Sington (@MikeSington) September 13, 2023