രണ്ടുവര്‍ഷത്തിനിടെ വിവാഹിതയായത് 11 തവണ;ഇപ്പൊ കിട്ടിയത് എട്ടിന്‍റെ പണി

ബാ​ങ്കോ​ക്ക്: പണം സമ്പാദിക്കാന്‍ എളുപ്പവഴിയെന്നോണം  യു​വ​തി ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ വി​വാ​ഹി​ത​യാ​യ​ത് 11 ത​വ​ണ. താ​യ്‌​ല​ൻ​ഡി​ലെ നാ​ഖോ​ൺ പ​ഥോം പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു മാരത്തോണ്‍ വിവാഹ തട്ടിപ്പ്  ന​ട​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മു​ത് സ​ഖോ​ൻ പ്ര​വി​ശ്യ​യി​ലെ ക്രാ​ത്തും ബീ​ൻ സ്വ​ദേ​സി​യാ​യ ജ​രി​യ​പോ​ൺ ബു​വാ​യ (ന​മോ​ൺ-31), ഇ​വ​രു​ടെ യ​ഥാ​ർ​ഥ ഭ​ർ​ത്താ​വ് കി​റ്റി​സാ​ക് ടാ​ൻ​തി​വാ​ട്കു​ൾ‌ (33) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​യ് പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് വി​വാ​ഹ​ത്തി​ന് പു​രു​ഷ​ൻ​മാ​ർ സ്ത്രീ​ക​ൾ​ക്കാ​ണ് പ​ണം ന​ൽ​കേ​ണ്ട​ത്. ഈ ​പ​ണം സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ന​മോ​ൺ​ക​ല്യാ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് പ​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു ന​മോ​ണി​ന്‍റെ പ​തി​വ്. ഓ​രോ ഭ​ർ​ത്താ​ക്ക​ൻ​മാ​രി​ൽ​നി​ന്നാ​യി ആ​റാ​യി​രം ഡോ​ള​ർ മു​ത​ൽ 30,000 ഡോ​ള​ർ​വ​രെ ഇ​വ​ർ കൈ​ക്ക​ലാ​ക്കി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം നാ​ല് വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​വ​ർ ഒ​റ്റ​യ​ടി​ക്ക് ന​ട​ത്തി​യ​ത്. 12 പേ​രാ​ണ് ന​മോ​ണി​നെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. പി​ന്നീ​ട് ഒ​രാ​ൾ പ​രാ​തി​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​ക‍​യും ചെ​യ്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​ൻ ന​മോ​ണു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ പ്ര​സാ​ർ​ൺ പ​റ​യു​ന്നു. ത​മ്മി​ൽ ക​ണ്ട​ശേ​ഷം ഇ​വ​ർ ലൈം​ഗീ​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു. പി​ന്നീ​ട് വി​വാ​ഹി​ത​രാ​യി. ഏ​റെ​ക്ക​ഴി​യു​മു​മ്പെ പ​ണ​വു​മാ​യി വ​ധു സ്ഥ​ലം​കാ​ലി​യാ​ക്കി​യെ​ന്നും പ്ര​സാ​ർ​ൺ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ലൈം​ഗീ​ക ബ​ന്ധ​ത്തി​നു ശേ​ഷം ഏ​ഴു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ഹി​ത​രാ​യ​തെ​ന്നും പ്ര​സാ​ർ​ൺ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ താ​യ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Share this story