മകന്‍റെ കൊലപാതകിയോട് ക്ഷമിച്ച പിതാവ് ; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കുറ്റവാളി (വീഡിയോ)

അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ് ഹൃദയഭേദകമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ വാക്കുകള്‍ കേട്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു. ഇതിനെല്ലാം സാക്ഷ്യം വഹിച്ച ജഡ്ജിപോലും കരഞ്ഞു പോയി. ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു. പൊറുക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്.’ കന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ കെട്ടിപ്പിടിച്ച് കൊണ്ട് ആ അച്ഛന്‍ പറഞ്ഞു,. 2015 ഏപ്രിലിലാണ് 22കാരനായ സലാഹുദ്ദീന്‍ ജിത്ത്മോദ് കൊലചെയ്യപ്പെടുന്നത്. പിസ്സാ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്ന സലാഹുദ്ദീന്‍ ജോലിക്ക് പോയ സമയമാണ് മോഷണത്തിനിരയായി കൊലചെയ്യപ്പെടുന്നത്. മോഷണത്തിനിരയായി കുത്തേറ്റായിരുന്നു സലാഹുദ്ദീന്റെ മരണം. സംഭവത്തില്‍ മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡിനെതിരെ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്.31 വര്‍ഷത്തെ കഠിന തടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരുന്നത്.

തന്റെ മകന്‍ സലാഹുദ്ദീന്റെ പേരിലും അവന്‍ മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് മരിച്ച അവന്റെ അമ്മയുടെ പേരിലും ഞാൻ നിന്നോട് പൊറുക്കുന്നു’ എന്നാണ് അബ്ദുൾ മുനിം സൊമ്പാത്ത് ജിത്ത്മോദ്, തന്റെ മകന്റെ ഘാതകനായ റെൽഫോർഡ് എന്ന യുവാവിനോട് കോടതി മുറിയില്‍ വെച്ച് പറഞ്ഞത്. അതേസമയം മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും കൊലപാതകം നടത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതി മുറിയില്‍ വെച്ച് പറഞ്ഞു. യുവാവ് യഥാർഥ കുറ്റവാളിയെ പോലീസിന് കാണിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജീത്തമോദ് മറുപടിയും നൽകി. തായ്‌ലാന്റുകാരനായ ജിത്തമോദ് യുഎസ്സിലെ നിരവധി ഇസ്ലാമിക് സ്‌കൂളുകളിലെ പ്രിന്‍സിപ്പാളായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിസ്സോറി സ്‌കൂളില് നിന്നാണ് അദ്ധേഹം വിരമിച്ചത്.

Share this story