ദിവസവും മൂന്നു തവണ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനു തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഭാര്യ കോടതിയില്‍

ദിവസവും മൂന്നു തവണ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനു തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഭാര്യ കോടതിയില്‍.പ്രശ്നത്തിനു പരിഹാരം കാണാനോ, വിവാഹമോചനം നല്‍കാനോ കോടതി തയ്യാറായില്ലെങ്കില്‍ തന്റെ ലൈംഗിക ദാഹം പരിഹരിക്കാന്‍ കോടതി തന്നെ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

ദുബായിലെ ശരിഅത്ത് കോടതിയിലാണ് ദുബായ് സ്വദേശിയായ യുവതി വിവിവാഹ മോചനം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച്ത. ദിവസവും മൂന്നു തവണയെങ്കിലും ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനു തയ്യാറാകണമെന്നതായിരുന്നു ഹര്‍ജിയിലൂടെ യുവതി പ്രധാനമായി ആവശ്യപ്പെട്ടത്. ഭര്‍ത്താവുമായി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും കോടതിയില്‍ യുവതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവുമായി ദിവസത്തില്‍ രണ്ടു മുതല്‍ മൂന്നു വരെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് തന്റെ ആഗ്രഹം.

എന്നാല്‍, ആഴ്ചയില്‍ മൂന്നോ നാലോ തവണ മാത്രമാണ് ലൈംഗിക ബന്ധത്തിനു ഭര്‍ത്താവിനു താല്പര്യമുള്ളത്. ഇത് തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതായും യുവതി കോടതിയെ അറിയിച്ചു.എന്നാല്‍, യുവതിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ വിധി. ലൈംഗിക സംതൃപ്തിയില്ലെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാടി.

ഇതോടെയാണ് യുവതി കോടതിയ്ക്കെതിരെ രംഗത്ത് എത്തിയത്. തനിക്കു വിവാഹ മോചനം അനുവദിക്കുകയോ, ദിവസം മൂന്നു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിനോടു നിര്‍ദേശിക്കുകയോ ചെയ്യാത്ത പക്ഷം കോടതി തന്നെ ഇടപെട്ട് തനിക്കു ലൈംഗിക സംതൃപ്തിക്കു അവസരം ഒരുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

Share this story