ട്രംപിന്‍റെയും മെലാനിയയുടെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ

മാഡ്രിഡ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ഭാര്യ മെലാനിയ ട്രംപിന്‍റെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെ വാക്സ് മ്യൂസിയത്തിലാണ് ഇരുവരുടെയും മെവുകു പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് മെഴുകു പ്രതിമകൾ അനാച്ഛാദനം ചെയ്തത്.

2016ലെ റിപ്പബ്ലിക്ൻ നാഷണൽ കൺവെൻഷനിൽ പങ്കെടുത്തപ്പോഴുള്ള ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മെഴുക് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയുടെ നിർമിതിയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചെങ്കിലും മെലാനിയയുടെ പ്രതിമ മ്യൂസിയത്തിൽ സ്ഥാപിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനവുമയർന്നിട്ടുണ്ട്.

Share this story