ക​റി​യി​ൽ നി​ല​ക്ക​ട​ല: ഇ​ന്ത്യ​ക്കാ​ര​ന് പിഴ 2,300 പൗ​ണ്ട്

ല​ണ്ട​ൻ: നി​ല​ക്ക​ട​ല​യി​ല്ലെ​ന്ന ഉ​റ​പ്പോ​ടെ വി​ള​മ്പി​യ ചി​ക്ക​ൻ കോ​ർ​മ ക​റി​യി​ൽ നി​ല​ക്ക​ട​ല ക​ണ്ടെ​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യ്ക്ക് പി​ഴ. 2300 പൗ​ണ്ട് പി​ഴ​യ​ട​ക്കാ​നാ​ണ് നി​ർ​ദേ​ശം.
ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ മൊ​ഹ​മ്മ​ദ് ഉ​ദ്ദി​നാ​ണ് നി​ല​ക്ക​ട​ല​യി​ൽ കു​ടു​ങ്ങി​യ​ത്. ഗ്രിം​സ്ബി​യി​ൽ മ​സാ​ല ഇ​ന്ത്യ​ൻ എ​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റാ​ണ് മൊ​ഹ​മ്മ​ദ് ന​ട​ത്തി​യി​രു​ന്ന​ത്. നി​ല​ക്ക​ട​ല അ​ല​ർ​ജി​യു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.2016ൽ ​ഉ​പ​ഭോ​ക്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി വി​ധി.ഭ​ക്ഷ​ണ​ത്തി​ന്‍റെ സാം​പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 6.8 മി​ല്ലി​ഗ്രാം നി​ല​ക്ക​ട​ല​യു​ടെ അം​ശം ക​ണ്ടെ​ത്തി​യ​ത്.

Share this story