അ​ല​ക്സാ​ന്ദ്ര ചി​ചി​കോ​വ വീ​ൽ​ചെ​യ​റി​ലെ ലോ​ക​സു​ന്ദ​രി

വാ​ർ​സോ: ബെ​ലാ​റൂ​സു​കാ​രി മ​നഃ​ശാ​സ്‌​ത്ര വി​ദ്യാ​ർ​ഥി​നി അ​ല​ക്സാ​ന്ദ്ര ചി​ചി​കോ​വ(23) പോ​ള​ണ്ടി​ൽ ന​ട​ന്ന പ്ര​ഥ​മ വീ​ൽ​ചെ​യ​ർ ലോ​ക​സു​ന്ദ​രി മ​ൽ​സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി ലെ​ബൊ​ഹാം​ഗ് മൊ​ന്യാ​റ്റ്സ്റ്റി ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. പോ​ള​ണ്ടു​കാ​രി എ​ഡ്രി​യാ​ന സ​വ​ദ്സി​ൻ​സ്ക​യ്ക്കാ​ണ് മൂ​ന്നാം സ്‌​ഥാ​നം.

‘ദി ​ഒ​ൺ​ലി വ​ൺ’ സം​ഘ​ട​ന നാ​ലു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ദേ​ശീ​യ​ത​ല വീ​ൽ​ചെ​യ​ർ സു​ന്ദ​രി മ​ൽ​സ​ര​മാ​ണ് ഈ ​വ​ർ​ഷം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം ന​യി​ക്കു​ന്ന സ്ത്രീ​ക​ളോ​ടു​ള്ള മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും ജൂ​റി പ്ര​സി​ഡ​ന്‍റു​മാ​യ കാ​റ്റ​ർ​സി​ന വോ​ജ്ത​സെ​ക് ഗി​നാ​ൽ​സ്ക പ​റ​ഞ്ഞു.

Share this story