Times Kerala

ലെ​സ്ബി​യ​ൻ ദ​ന്പ​തി​ക​ൾ​ക്കു വി​വാ​ഹ കേ​ക്ക് നി​ഷേ​ധി​ച്ച ബേ​ക്ക​റി​ക്ക് വ​ൻ​തു​ക പി​ഴ

 

ഒ​റി​ഗോ​ണ്‍: ലെ​സ്ബി​യ​ൻ ദ​ന്പ​തി​ക​ൾ​ക്കു വി​വാ​ഹം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് കേ​ക്കു​ണ്ടാ​ക്കി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ബേ​ക്ക​റി ഉ​ട​മ​ക​ൾ​ക്ക് വ​ൻ പി​ഴ. 135,000 ഡോ​ള​ർ ദ​ന്പ​തി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് യു​എ​സി​ലെ ഒ​റി​ഗോ​ണ്‍ അ​പ്പീ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2013ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മെ​ലി​സ, ഏ​ര​ണ്‍ ക്ലീ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വീ​റ്റ് കേ​ക്ക്സ് എ​ന്ന ബേ​ക്ക​റി​ക്കാ​ണ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സം അ​നു​സ​രി​ച്ചു ലെ​സ്ബി​യ​ൻ വി​വാ​ഹം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ചു​ണ്ടി​ക്കാ​ട്ടി സ്ത്രീ​ക​ളു​ടെ ആ​വ​ശ്യം ഇ​വ​ർ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ സ്ത്രീ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്ത്രീ​ക​ൾ​ക്കു കേ​ക്ക് നി​ഷേ​ധി​ച്ച​ത് അ​വ​ർ​ക്ക് മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യെ​ന്നും ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന മ​ത​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​വെ​ന്നും ചു​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, വ​ൻ​തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. വി​ധി​ക്കെ​തി​രേ ഒ​റി​ഗോ​ണ്‍ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ബേ​ക്ക​റി ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

2013 മു​ത​ൽ ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ഈ ​കേ​സി​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ൾ​ക്കു​വേ​ണ്ടി അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ നി​യ​മോ​പ​ദേ​ശ സ്ഥാ​പ​ന​മാ​യ ഫ​സ്റ്റ് ലി​ബ​ർ​ട്ടി​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Related Topics

Share this story