ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ
Nov 19, 2023, 14:50 IST

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിലായി. എടക്കര സ്വദേശി പ്രജിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണം പിടികൂടി. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
