Times Kerala

യുവാവ് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ളു​മാ​യി പി​ടി​യി​ൽ

 
ക്രൈം
എ​റ​ണാ​കു​ളം: യുവാവിനെ അതിമാരക മയക്കുമരുന്ന് ഗുളികകളുമായി പിടികൂടി. സെ​ഡേ​റ്റീ​വ് - ഹി​പ്നോ​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 75 അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​കളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. പിടിയിലായത് മ​ട്ടാ​ഞ്ചേ​രി ആ​ന​വാ​തി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മാ​ൻ ആ​ണ്. ഇയാളുടെ കൈവശം നിന്നും പിടിച്ചെടുത്തത് 15 ഗ്രാം ​ഗു​ളി​ക​ളാ​ണ്. എക്‌സൈസ് പ്രതിയുടെ സ്മാ​ർ​ട്ട് ഫോ​ണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 10 ഗ്രാ​മി​ൽ കൂ​ടു​ത​ൽ ഇത്തരത്തിലുള്ള ഗുളികകൾ കൈവശം വയ്ക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ലഭിക്കാവുന്നതാണ് ഇത്. അനാവശ്യമായി ഇവ ഉപയോഗിക്കുന്നത് അ​മി​ത ര​ക്ത സ​മ്മ​ർ​ദ​ത്തി​ന് ഇ​ട​യാ​ക്കുകയും, നാ​ഡീ​വ്യൂ​ഹ​ങ്ങ​ൾ​ക്ക് സാ​ര​മാ​യ ക്ഷ​ത​മു​ണ്ടാക്കുകയും ചെയ്യും. ഇതുവഴി ഹൃദയാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. 

Related Topics

Share this story