Times Kerala

 ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം MDMAയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ 

 
അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡൽഹിയിൽ വനിത ഡോക്ടർ അറസ്റ്റിൽ
 ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം MDMAയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസിൽ മൂന്നാം പ്രതിയായി മാട്ടൂൽ സ്വദേശി അഹമ്മദാലി അറസ്റ്റിൽ. 
വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാണ്ടിലുള്ള, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ പ്രതികൾക്ക് മെത്താംഫിറ്റമിൻ നൽകിയ, ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന,  'ബോബോ' എന്നറിയപ്പെടുന്ന നൈജീരിയൻ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. എക്സൈസ് സംഘത്തിൽ സൈബർ സെൽ പ്രിവൻ്റീവ് ഓഫീസർ ഷിജു എം സി, സിവിൽ എക്സൈസ് ഓഫീസർ സുഷാദ്.പി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ.പി.എൻ എന്നിവർ പങ്കെടുത്തു.
കായംകുളം എക്‌സൈസ് കീരിക്കാട് സ്വദേശി ആഷിക് എന്നയാളെ 2.2 കിലോഗ്രാം കഞ്ചാവ് സഹിതം  അറസ്റ്റ് ചെയ്തു. റേഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ വളരെ സാഹസികമായിട്ടാണ് പ്രതിയെ  പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ഇയാളെ കുറച്ചു നാളായി എക്സൈസ് സംഘം നിരീക്ഷണം നടത്തി വരുകയായിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സാബു, AEI(g) സുനിൽകുമാർ, CEO മാരായ വിപിൻ P G, ദീപു, വികാസ്, സുരേഷ്, WCEO സവിത എന്നിവരും ഉണ്ടായിരുന്നു.
കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പ്രതിരോധ സേനയിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെ 55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടി. ആലപ്പുഴ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ AEI  ഗോപകുമാർ, PO  റെനി, CEO  സജീവ്, WCEO സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.

Related Topics

Share this story