Times Kerala

കോഴിക്കോട് പെട്രോൾ പമ്പിലെ മോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

 
കോഴിക്കോട് പെട്രോൾ പമ്പിലെ മോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി പണം അപഹരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായ മൂന്നുപേരും. കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാക്കളായിരുന്നു എന്ന നിഗമനത്തിലായിരുന്നു പോലീസ്.

തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലായിരുന്നു പ്രതികൾ എത്തിയത് എന്നതായിരുന്നു ഇങ്ങനെ സംശയിക്കാൻ കാരണമായത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളിലേക് നയിക്കുകയായിഉർന്നു. നാല് പേരാണ് സംഘത്തിലെന്നും ഒരാളെകൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, പ്രതികളിൽ ഒരാൾക്ക് 18 വയസ് തികഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. നവംബർ 17ന് അർധരാത്രി രണ്ടോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
 

Related Topics

Share this story