Times Kerala

യാത്രയിൽ നിന്നും കാമുകനെ തടയാൻ യുവതി കണ്ടെത്തിയ വഴി: ബോംബെന്ന് എയർപോർട്ടിലേക്ക് വ്യാജ കോൾ!

 
ക്രൈം
ബെംഗളൂരു: കാമുകൻ്റെ യാത്ര തടയാൻ ബം​ഗളൂരു എയർപോർട്ടിലേക്ക് വ്യാജകോൾ വിളിച്ചിരിക്കുകയാണ് 29 -കാരി. യുവതി വിളിച്ചത് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെൽപ്‍ ലൈനിലേക്കായിരുന്നു. ഇവർ പറഞ്ഞിരുന്നത് ഒരു യുവാവിന്‍റെ ബാഗില്‍ ബോംബുണ്ട് എന്നായിരുന്നു. ഇവരുടെ ലക്ഷ്യം മുംബൈയിലേക്കുള്ള വിമാനത്തിൽ പോവാനെത്തിയ കാമുകനെ യാത്രയിൽ നിന്നും തടയുക എന്നതായിരുന്നു. സംഭവം നടക്കുന്നത് ജൂൺ 25നാണ്. എന്നാൽ സംഭവം പുറത്തറിയുന്നത് ജൂലായ് മൂന്നിന് പരാതി നൽകിയതിന് പിറകെയാണ്. എയർപോർട്ടിലേക്ക് വിളിച്ചത് ഇന്ദ്ര രാജ്‌വർ എന്ന യുവതിയാണ്. പൂനെ സ്വദേശിയായ ഇവർ ജോലി ചെയ്യുന്നത് ബെംഗളുരുവിലാണ്. മിർ റാസ മെഹ്ദിയുടെ ബാഗിൽ ബോംബുണ്ടെന്നാണ് ഇവർ വിളിച്ച് അറിയിച്ചത്. ഇയാൾ തൻ്റെ കാമുകനാണെന്നും ഇവർ പറഞ്ഞിട്ടുണ്ടായിരുന്നു. ഇയാളെ അധികൃതർ പരിശോധിച്ചെങ്കിലും കുറ്റകരമായ യാതൊന്നും കണ്ടെത്താനായില്ല. തുടർന്ന് യോഗം ചേർന്ന ബോംബ് ത്രെട്ട് അസ്സസ് കമ്മിറ്റി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. 

Related Topics

Share this story